FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Thursday 8 March 2018

         സ്‌കൂൾ  വാർഷികോത്സവം  ആചരിച്ചു


  മുണ്ട്യത്തടുക്ക :  ശ്രീ.മഞ്ചയ്യ മെമ്മോറിയൽ എ.യു.പി.സ്‌കൂൾ 

മുണ്ട്യത്തടുക്കയിലെ സ്‌കൂൾ വാർഷികോത്സവം വിവിധ സാംസ്‌കാരിക 

പരിപാടികളോടെ നടന്നു.രാവിലെ കൃത്യം  9.30 ന് പി.ടി.എ. പ്രസിഡണ്ട് 

ശ്രീ.കുഞ്ഞാലി  പതാക ഉയർത്തി.സ്റ്റേജ് പരിപാടികളുടെ അധ്യക്ഷ സ്ഥാനം 

പഞ്ചായത്ത് മെമ്പർ ശ്രീ.അബൂബക്കർ സിദ്ധീഖ് വഹിച്ചു.

                                കുമ്പള  എ.ഇ .ഒ .ശ്രീ .കൈലാസ മൂർത്തി പരിപാടി 

ഉദ്‌ഘാടനം ചെയ്തു .ബി.പി.ഒ .ശ്രീ.കുഞ്ഞികൃഷ്ണൻ  .എൻ ,വി.മുഖ്യാതിഥി 

യായി.സ്‌കൂൾ മാനേജർ ശ്രീ.പി.ജനാർദ്ദന ,മുൻ ഹെഡ്മാസ്റ്റർശ്രീ.ഉമാനാഥ

ഭണ്ഡാരി ,റിട്ടയേർഡ് അധ്യാപകൻ ശ്രീ.സുദാമ ,എം.പി.ടി.എ.പ്രസിഡണ്ട് 

ശ്രീമതി.രേവതി ,സ്റ്റാഫ് സെക്രട്ടറി ശ്രീ.പദ്മനാഭൻ മാസ്റ്റർ മുതലായവർ 

   ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപികയായ ശ്രീമതി.സരസ്വതി 

 വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ഗണേഷ്‌കാമത് 

 സ്വാഗതവും ,ശ്രീ.വിജയകുമാരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

                             കേന്ദ്രസർവകലാശാലയിൽ  നിന്നും കമ്പ്യൂട്ടർ സയൻസിൽ 

ഒന്നാംറാങ്ക് നേടിയ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആദിഷ് .എൻ .കെ ,

2016 -17 വർഷത്തെ എസ്.എസ്.എൽ .സി .പരീക്ഷയിൽ എല്ലാ    

വിഷയത്തിലും A +ഗ്രേഡ് നേടിയ അർച്ചന .ജി .എന്നിവരെ ചടങ്ങിൽ

ആദരിച്ചു.  സ്കൂൾ ,സബ്‌ജില്ല ,ജില്ല  തല  മത്സരങ്ങളിൽ മികച്ച പ്രകടനം 

കാഴ്ച വെച്ച കുട്ടികളെയും ആദരിച്ചു.കുട്ടികളുടെ വിവിധ 

കലാപരിപാടികൾ  ചടങ്ങിന് മാറ്റുകൂട്ടി .