FIRST TERM EXAMINATION WILL BE STARTING FROM 21ST OF THIS MONTH.......

Friday, 10 July 2015

                                     വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം 



          എസ്. എം .എം . എ.യു.പി .സ്കൂൾ  മുണ്ടിത്തട്ക്കയിൽ  വിവിധ  ക്ലബ്ബുകളുടെ  ഉദ്ഘാടനം  10-07-15 ന്  ഉച്ചയ്ക്ക്  2  മണിക്ക്  സ്കൂൾ  മാനേജർ  പി.ജനാർദ്ദന  നിർവഹിച്ചു .വിദ്യാരംഗം ,ഗണിത ,ശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,ഇംഗ്ലീഷ്  ക്ലബ്ബുകളുടെ  ഉദ്ഘാടനമാണ്  നടന്നത് . ചടങ്ങിൽ  സ്റ്റാഫ്‌സെക്രട്ടറി  ഉദയഭാനു  മാസ്റ്റർ  അധ്യക്ഷനായിരുന്നു. കുട്ടികളിൽ  ഉറങ്ങിക്കിടക്കുന്ന  കഴിവുകൾ  തൊട്ടുണർത്താൻ  ഇത്തരം  ക്ലബ്ബുകളുടെ  പ്രവർത്തനം  സഹായകമാകുമെന്ന് മാനേജർ പറഞ്ഞു . ഉദ്ഘടനത്തോടനുബന്ധിച്ച്  കുട്ടികളും അധ്യാപകരും  വിവിധ  കലാപരിപാടികൾ  അവതരിപ്പിച്ചു. ഒരു  ജാലവിദ്യക്കാരന്റെ മെയ്‌വഴക്കത്തോടെ  പദ്മനാഭ  മാസ്റ്റർ  അവതരിപ്പിച്ച  Simple  experiment  കുട്ടികളിൽ  കൌതുകവും  അറിവും പ്രദാനം ചെയ്തു. സുദാമ  മാസ്റ്റർ ,ദാമോദരൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു .വിജയൻ മാസ്റ്റർ സ്വാഗതവും പദ്മനാഭ  മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.



No comments:

Post a Comment